ഈ സന്ധ്യയില്‍...



സായന്തനത്തിന്റെ നിറവും ഭംഗിയും നോക്കി നിൽക്കുക എന്നത് 
എന്റെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു ഇഷ്ടമായിരുന്നു.
 ചുവന്നു തുടുത്ത ആകാശം, അതിൽ ചിത്രങ്ങൾ വരച്ചിടുന്ന മേഘങ്ങൾ,
 മറയുന്ന സൂര്യൻ, തെളിയുന്ന ചന്ദ്രൻ, 
ചിലച്ച് തിരക്കുകൂട്ടി പറന്നകലുന്ന പക്ഷികൾ, 
കാറ്റിന്റെ തണുത്ത സ്പർശം അങ്ങനെ അങ്ങനെ….

രാമ..രഘുരാമാ


ന്റെ പ്രണയം അത് .....
പണ്ടു പറഞ്ഞിട്ടിലെ......?
മുന്തിരി ചാറിനെക്കാള്‍ വീര്യമുള്ളതാണെന്ന്.....
നീലാകാശത്തോളം അഗാധമാനെന്നു....
എന്നിട്ടും എന്തേ എന്റെ രാമ ....
ഈ സീതയെ നീ വേണ്ടന്ന് വച്ചു ....???
                                                 അവനി വാഴ്‌വിന്റെ ഫലമോ ?
                                                 അതോ രാവണന്റെ ശാപമോ....???

തൊട്ടാവാടി...


മുറിഞ്ഞത് എനിക്കല്ലേ അറിയൂ ....!
എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ...

ഞാനറിയാതെ എന്നിലേക്ക്‌ പെയ്തിറങ്ങിയ ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.....

ന്നും മഴ പെയ്തിരുന്നു...
ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍
ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ
കുളിരാര്‍ന്ന തലോടല്‍ പോലെ
മഴ പെയ്തുകൊണ്ടേയിരിക്കുന്നു...
പറയാന്‍ മറന്ന പ്രണയവും
പകരാന്‍ മറന്ന സൌഹൃദങ്ങളും
മൂളാന്‍ മറന്ന രാഗങ്ങളും
മഴത്തുള്ളികളായി മണ്ണിന്റെ മാറിലേക്ക്‌ പെയ്തിറങ്ങുകയായ്...
നമുക്കും അലിഞ്ഞുചേരാം ഈ
മധുര മഴയില്‍....
മഴതുള്ളികളായി....

വീണ്ടും മഴ...

ഇരുണ്ട മേഘച്ചാര്‍ത്തുകളില്‍ നിന്നും
ഇരുട്ടിന്‍റെ ആഴങ്ങളിലേക്ക്......
മനസിന്‍റെ തളര്‍ന്ന മോഹങ്ങള്‍ക്ക്
ഒരുകുമ്പിള്‍ കുളിര്‍ജലകണികകളും ,
മണ്ണിന്‍റെ നനുത്ത ഗന്ധവുമായ്..
ഹംസധ്വനികളുയര്‍ത്തി,
നിറച്ചാര്‍ത്തുകളില്ലാതെ....
രാവിന്‍റെ ഹൃദയ താളങ്ങളിലേക്ക്
ഒരു പുതുമഴകൂടി......
ഈ  മഴക്ക്  
എന്തോ പറയുവാനുള്ളത് പോലെ.....
ഇലകളില്‍ എന്തോ കുറിച്ചിടാനുള്ളതുപോലെ .......