ഓര്‍മയില്‍ ഒരു വിഷുക്കാലം....



പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും
വിഷുക്കണിയും കൈനീട്ടവും പുത്തനുടുപ്പും
കഴിഞ്ഞ കാലത്തിന്റെ മധുര്യത്തില്‍ നിന്നും
വരും കാലത്തിന്റെ അതിമധുരം നുകരനായ്
കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു വിഷു കൂടി വരവായി.....
'കാണം വിറ്റും ഓണം ആഘോഷിക്കണം' എന്നാണ്.... പഴമക്കാര്‍ പറഞ്ഞിരുന്നെ....
പക്ഷെ  വിഷു എങ്ങനെ ആഘോഷിക്കണം എന്ന് എങ്ങും പറഞ്ഞു കേട്ടിട്ടില്ല....
എങ്കിലും കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ല....


മൂടിപ്പുതച്ചുറങ്ങുന്ന പുലര്‍കാലത്തില്‍ അമ്മയുടെ സ്നേഹം നിറഞ്ഞ വിളി കേട്ടുണര്‍ന്നു....
ആ തണുത്ത കൈപ്പത്തി കണ്ണുകളെ മൂടുമ്പോള്‍ അറിയുന്ന സ്നേഹത്തിന്റെ കരുതലും...




കണ്ണ് തുറക്കുമ്പോള്‍ നിലവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ തെളിയുന്ന അത്ഭുത കാഴ്ചകളും...



തൊഴുതു നില്‍ക്കുമ്പോള്‍ അച്ഛന്‍ കൈകളില്‍ വച്ചുതരുന്ന വിഷുക്കൈനീട്ടവും...
വീണ്ടും മൂടിപ്പുതച്ച് ഉറങ്ങാന്‍ പുതപ്പിനടിയിലേക്കു നുഴഞ്ഞു കയറുന്നതും.......
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം എന്‍റെ വിഷുക്കാലം മാഞ്ഞു പോവാതിരിക്കട്ടെ...

No comments:

Post a Comment