ഇക്കൊല്ലമെന്തേ കണിക്കൊന്ന നേരത്തെ പൂത്തു?
വിഷുവിന് കണി കാണാനായ് ഒരു പൂവ് പോലും കാണില്ലല്ലോ..
കൊന്നയ്ക്ക് കാലം തെറ്റിയോ?
അതോ, കാലം കൊന്നയെ തെറ്റിച്ചോ?
കൊന്ന പൂക്കുമ്പോള്‍ മലയാളിയുടെ മനസ്സും പൂക്കും
സമൃദ്ധിയുടെ നാളുകള്‍ നാം സ്വപ്നം കാണുന്നു.
കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന മനസ്സില്‍ അസ്വാസ്ഥ്യം ഉളവാക്കുന്നു..
കാലം തെറ്റുന്ന കാലാവസ്ഥയുടെ അസ്വാസ്ഥ്യ ചിന്തകള്‍.....
