ഓര്‍മയില്‍ ഒരു വിഷുക്കാലം....



പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും
വിഷുക്കണിയും കൈനീട്ടവും പുത്തനുടുപ്പും
കഴിഞ്ഞ കാലത്തിന്റെ മധുര്യത്തില്‍ നിന്നും
വരും കാലത്തിന്റെ അതിമധുരം നുകരനായ്
കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു വിഷു കൂടി വരവായി.....
'കാണം വിറ്റും ഓണം ആഘോഷിക്കണം' എന്നാണ്.... പഴമക്കാര്‍ പറഞ്ഞിരുന്നെ....
പക്ഷെ  വിഷു എങ്ങനെ ആഘോഷിക്കണം എന്ന് എങ്ങും പറഞ്ഞു കേട്ടിട്ടില്ല....
എങ്കിലും കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ല....


മൂടിപ്പുതച്ചുറങ്ങുന്ന പുലര്‍കാലത്തില്‍ അമ്മയുടെ സ്നേഹം നിറഞ്ഞ വിളി കേട്ടുണര്‍ന്നു....
ആ തണുത്ത കൈപ്പത്തി കണ്ണുകളെ മൂടുമ്പോള്‍ അറിയുന്ന സ്നേഹത്തിന്റെ കരുതലും...




കണ്ണ് തുറക്കുമ്പോള്‍ നിലവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ തെളിയുന്ന അത്ഭുത കാഴ്ചകളും...



തൊഴുതു നില്‍ക്കുമ്പോള്‍ അച്ഛന്‍ കൈകളില്‍ വച്ചുതരുന്ന വിഷുക്കൈനീട്ടവും...
വീണ്ടും മൂടിപ്പുതച്ച് ഉറങ്ങാന്‍ പുതപ്പിനടിയിലേക്കു നുഴഞ്ഞു കയറുന്നതും.......
കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം എന്‍റെ വിഷുക്കാലം മാഞ്ഞു പോവാതിരിക്കട്ടെ...

ഈ സന്ധ്യയില്‍...

അറിയുന്നു...
നീയും ഞാനും
ഇരുളും പകലുമാണ്.


നാളെ എന്ന കനവുമായി
ഇരുളിന്‍ ഗോവണി
കടന്നെത്തും
പകല്‍ വെളിച്ചമാണു നീ...


പോയ് മറഞ്ഞ സന്ധ്യതന്‍
ചക്രവാള സീമയില്‍
പുനര്‍ജ്ജനിച്ച
ഇരുളാണ് ഞാന്‍.....

നിന്നോടൊപ്പം
ഉണരുന്നു മയങ്ങുന്നു
ഞാനും...

വീണ്ടും പുലരി തുടുപ്പില്‍
കതിരൊളിയായ്
നീ മാറുകില്‍

ഉയിര്‍ കൊണ്ടീടാം ഞാനും
എന്നും നിന്‍ നിഴലായ്
പിന്തുടര്‍ന്നീടാം..

ജീവിത യാത്ര.....



എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോ മനസ്സിന്റെ യാത്ര?
ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...

പക്ഷെ,പിന്നെയും തുടരുന്നു ഞാന്‍ ആ യാത്ര....
ജീവിതമെന്ന വ്യര്‍ഥമായ യാത്ര....
കോമാളി വേഷങ്ങള്‍ മാത്രം അണിയാന്‍ വിധിക്കപ്പെട്ട യാത്ര.....
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും..... പിന്‍വിളി ഇല്ലാതെ....

ഒരിക്കലും നഷ്ട്ടപെടുതാന്‍ പാടില്ലതതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരിക്കും.....

വേനല്‍മഴ



മഴ പെയ്യുകയാണ്..വീണ്ടും..
കത്തിക്കാളുന്ന വെയിലിന്‍റെ ചൂടില്‍, 
സാന്ത്വനമായി പെയ്യുന്ന മഴ....
 വൈകും നേരങ്ങളിലെ ഇളവെയിലിനെ മറച്ചുവെച്ച്, 
തൊടിയിലും മുറ്റത്തും, 
പുതുമഴയുടെ സുഗന്ധവുമായി മനസിലും നിറഞ്ഞു പെയ്യുന്ന ഈ വേനല്‍മഴ.....