എന്റെ കലാലയം

ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹര കാലത്തിന്‍റെ മധുരമൂറുന്ന ഓര്‍മ്മകള്‍ തന്നെയാണ് ഞാന്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തികളുടെയും ഇനിയുള്ള സമ്പാദ്യം.......
ഒരു തീരാ നഷ്ടമായി എന്‍റെ കൂട്ടുകാരുടെ സ്നേഹ വായ്പുകള്‍ അവശേഷിക്കുമ്പോള്‍ മനസ്സിലെ ഇപ്പോഴത്തെ വികാരം എന്തെന്നറിയാതെ ഞാന്‍ വലയുകയാണ്.......!


അതെ, ഇതായിരുന്നു എന്‍റെ സ്നേഹതീരം.... ഞാന്‍ സൗഹൃദപ്പന്തല്‍ തീര്‍ത്ത എന്‍റെ പ്രിയപ്പെട്ട സ്നേഹതീരം.... ഞാന്‍, നിങ്ങള്‍ എന്നത് നമ്മള്‍ എന്നാണെന്ന് നാം തിരിച്ചറിഞ്ഞ നമ്മുടെ സ്നേഹതീരം....
പല മോഹങ്ങളും തളിരിട്ട ആ സൗഹൃദപ്പന്തലില്‍ പ്രതീക്ഷയുടെ സ്വപ്‌നങ്ങള്‍ നെയ്യുകയായിരുന്നു ഞാന്‍..........


  ശങ്കരയിലെ ചെറിയ തണല്‍ മരങ്ങള്‍. ഇടവേളകള്‍ ഉല്ലാസകരമാക്കിയിരുന്നതിവിടെ......
ചെറിയ ചാറ്റല്‍ മഴ വന്നാല്‍ ഇതിനടിയില്‍.......
മഴമാറിയാല്‍ മരം പെയ്യും...



                       
                                  നാം പിന്നിട്ട ഈ വഴിത്താരകള്......... 







   കാലത്തിന്‍റെ അരങ്ങില്‍, പിന്നിട്ട വഴികളില്‍......
   തണലായ്‌ നിന്ന നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപികമാർ.....!



 ഓട്ടോഗ്രാഫിന്റെ അവസാന താളുകളും മറച്ചിട്ടു ഒരു ദീര്‍ഘമായ നിശ്വാസം അവസാനിക്കുമ്പോഴേക്കും മനസ്സിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ചിത്രങ്ങള്‍ മിന്നിമറഞ്ഞിരുന്നു........
"ആത്മബന്ധത്തിന് വില പറയുന്ന
ദൈവത്തിന്റെ കോടതിയില്‍
രക്ത ബന്ധത്തേക്കാള്‍ വലുത്
സ്നേഹബന്ധമാണ് സഹോദരാ................" എന്നെഴുതിവെച്ച കൂട്ടുകാരാ നന്ദി............ഓര്‍മകളുടെ അനന്തമായ പാലത്തിലൂടെ മനസ്സ് കൂകിപ്പായുമ്പോള്‍ നമുക്കിനിയും കണ്ടുമുട്ടാം...........!


 ആദ്യമായി ആ പടവുകള്‍ കയറിയത് ഞാനോര്‍ക്കുകയാണ്.
അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്‍
ഒരു കൂട്ടില്‍ ഒന്നിക്കുകയായിരുന്നു.
അണയാത്ത സുഹൃദ്ബന്ധങ്ങള്‍ നേടി.
പഠനവും, സൗഹ്രുദവും, പ്രണയവും, കളിചിരിയുമൊക്കെയായി നാള്‍വഴികള്‍ കടന്നുപോയി......
പക്ഷേ കാലം അതിനെ അണച്ചു.
ഇപ്പോള്‍ ഓരോന്നും തമാശകളായി, ഓര്‍മ്മകളായി
കാലം നല്‍കിയ സൌഹൃദങ്ങള്‍
മഞ്ഞുതുള്ളിപോലെ നെഞ്ചോട് അടക്കിപിടിച്ച്
കലാലയമെന്ന നഷ്ടസ്വപ്‌നത്തിന്‍റെ ബാക്കിപത്രമായി
ഇനി ഞാന്‍ ഇവിടെ......

എന്റെ കലാലയം


ശങ്കരാ കോളേജ് 
ചരിത്രം ഉറങ്ങുന്ന നാട്ടില്‍
ഇത് ഞാന്‍ എത്ര കണ്ടു എന്ന ഭാവത്തില്‍ തലയുയര്‍ത്തി
എന്റെ കലാലയം...

 ഇവിടത്തെ ഓര്‍മകള്‍ക്ക്-
ഇപ്പോഴും
നഷ്ടപെടലിന്റെ വേദനയാണ്..!
ഇവിടത്തെ കാറ്റിന്റെ സുഗന്ധം-
ഇപ്പോഴും
വിരഹത്തിന്റെയും, വേര്‍പാടിന്റെയും
നൊമ്പരം നല്‍കുന്നു..!
ഇവിടത്തെ മര തണലില്‍-
ഉപേക്ഷിക്കപെട്ട നമ്മുടെ
പ്രണയ ലേഖനത്തിന്റെ
കടലാസ് തുണ്ടുകള്‍
ഇപ്പോഴും ഇവിടെത്തന്നെയുണ്ട്..!
ഇവിടത്തെ മണല്‍തരികളില്‍-
വിടപറയാന്‍ മടിച്ചുനിന്ന
നമ്മുടെയെല്ലാം കണ്ണുനീര്‍ത്തുള്ളി
അലിഞ്ഞുചെര്‍ന്നിടുണ്ട്..!
ഇവിടത്തെ നീളന്‍ വരാന്തകളില്‍-
നമ്മടെ പൊട്ടിച്ചിരികള്‍
ഇപ്പോഴും മുഴങ്ങുന്നുണ്ട്..!
ഇല്ല,
ഇവിടത്തെ ഓര്‍മകളിലേക്ക്
ഇനിയും തിരിഞ്ഞു നോക്കാന്‍ വയ്യ.
ചിലപ്പോള്‍ ഞാന്‍
കരഞ്ഞുപോകും..!



സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ആ കലാലയ ജീവിതം അത് ഇന്നു ഓര്‍മകളുടെ ഏടുകളായി മാറുകയാണ്......
ക്ലാസ്സ്‌ മുറികളിലെ വര്‍ത്തമാനങ്ങളിലും തീരാതെ കാന്റീനിലേക്കും മരത്തണലുകളിലേക്കും വരാന്തകളിലേക്കും നീളുന്ന സൗഹൃദത്തിന്റെ രഹസ്യം പറച്ചിലുകളും, ഒരു പാത്രത്തില്‍ നിന്നുംകൈയിട്ടുവാരുന്നതിന്റെ ആത്മസംത്രൃപ്തിയും, കാന്റീനില്‍ പോയി കഴിക്കുന്നതിന്റെ ആവേശവും,ഉറക്കം വന്നു മരിക്കുന്ന ക്ലാസ്സുകളും, ഇടക്കുള്ള പിണക്കങ്ങളും കരച്ചിലുകളും പിന്നെയുള്ളഇണക്കങ്ങളും.......
അങ്ങനെ സ്നേഹവും പരിഭവങ്ങളും നിറഞ്ഞ മൂന്നുവര്‍ഷം കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്തേക്കുമായുന്നു......മനസ്സ് അവിടെ കടം കൊണ്ടതുപോലെ തോന്നുന്നു..........!

ഒരിക്കല്‍ കൂടി ആ ക്ലാസ്സ്‌ മുറിയില്‍ ഇരിക്കാന്‍ പറ്റിയിരുന്നെങ്ങില്‍........
ഒരിക്കല്‍ കൂടി എന്‍റെ കൂട്ടുകാരോടൊത് അവിടെ സല്ലപഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ക്ലാസ്സില്‍ ഇരുന്നു നമ്മള്‍ കാണിച്ചു കൂട്ടിയ വിക്രിതികള്‍ കാണിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ഉച്ച ഊനിനായ് അടിയിടുവാന്‍ സാധിച്ചിരുന്നെങ്കില്‍........
എല്ലാം ഇന്നലകളിലെ ജീവിതമായി കരുതി ജീവിക്കുന്ന വലിയ ഒരു സമൂഹത്തിലേക് വിധി നമ്മളെയും കൊണ്ട് എത്തിച്ചു ......

 കലാലയം എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യനും വാചാലനാകുന്നു എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍‌പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍... മായാത്ത ഒരു സുഗന്ധം ഉള്ള ഓര്‍മയായി എന്നും നാം അതിനെ മനസ്സില്‍ സൂക്ഷിക്കുന്നു ....
ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും നാം ആഗ്രഹിച്ചു പോകുന്നു ആ കലാലയത്തിലെ ഒരു ദിവസത്തിന് വേണ്ടി ....ഇന്നും ഞാന്‍ ആ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും...



ഒരു പാട് സൌഹൃദങ്ങള്‍ ഉണ്ടായതും
സ്നേഹമ്പന്ധങ്ങളുടെ വില ഞാന്‍ അറിഞ്ഞതും ഇവിടെയാണ്.....
കലാലയത്തിലെ ഇടനാഴികള്‍ക്ക്
എന്തെന്നിലാത്ത സൌന്ദര്യം തോന്നിയ നാളുകള്‍.....
ഒരു പാട് നാളത്തെ കഥകള്‍ ആ ഇടനാഴികള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു...
ഓരോ തൂണുകള്‍ക്കും കാതുകള്‍ ഉണ്ടായിരുന്നു, അവര്‍ എല്ലാം അറിഞ്ഞിരുന്നു....
നിശബ്ദമായ പ്രണയവും പളുങ്ക് പോലയുള്ള സൌഹൃദവും തമാശകളും പൊട്ടിച്ചിരികളും ആയി നമ്മള്‍ ആഘോഷിച്ച നാളുകള്‍.... ആ ഇടനാഴികളില്‍ പ്രതിധ്വനിച്ച കൂട്ടച്ചിരികളും സൌഹൃദവും പ്രണയവും ഇനി ഓര്‍മ്മകള്‍ മാത്രം...!




ശങ്കരയിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ  സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....






ഇനി എന്നെങ്കിലും ഈ വഴിയിലൂടെ
കടന്ന് പോകുമ്പോള്‍ നമ്മള്‍ ഓര്‍മിക്കും...
എന്റെയും പാദസ്പര്‍ശങ്ങള്‍ ഈ കോളേജ് അങ്കണത്തിലും,
ക്ലാസ്സ്‌ മുറികളിലും, ഈ പച്ച മണ്ണിലും പതിഞ്ഞിട്ടുണ്ടെന്നു.......

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍....
ഈ ക്ലാസ് മുറികൾ ഇന്നു നിറമുള്ള ഓര്‍മ്മകള്‍ മാത്രം.....


                                             ആരോ കോരിയിട്ട ഓര്‍മകുറിപ്പുകള്‍......



ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍
ബാക്കിവച്ച്‌ പിരിയുമ്പോഴും,
നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും......


ശങ്കരകോളേജില്‍ പഠിക്കുന്നവര്‍ക്ക്‌ ചിലപ്പോ പ്രിന്സിപാളിനേ അറിയില്ലായിരിക്കും... പക്ഷേ സുപ്രന്‍ചേട്ടന്റെ ചായ കട അറിയാത്തവര്‍ അപൂര്‍വമാണ്......!


 നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി...

നൊസ്റാള്‍ജിയ.....


ഒരു വര്‍ഷമാണെങ്കിലും നിങ്ങളോടൊപ്പം ഉള്ള ആ ജീവിതം ഒരിക്കലും മറക്കാന്‍ പറ്റില്ല.... 
നമ്മള്‍ ഒരുമിച്ചു പഠിച്ച( ചുമ്മാ ക്ലാസ്സില്‍ ഇരുന്ന ) ആ ദിനങ്ങള്‍ ഓര്‍കുമ്പോള്‍ നഷ്ടബോധം തോന്നുന്നു.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍.....
ില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്‌. കത്തിത്തീരില്ല, നീറിയിങ്ങനെ കിടക്കും. ഇടയ്ക്കിടെ കാറ്റേല്‍ക്കുമ്പോള്‍ ആ നീറ്റല്‍ അസ്സഹനീയമാകും; തണുത്ത കാറ്റാണെങ്കില്‍ പോലും.

 ചുറ്റിനും വീശിയ തണുത്ത കാറ്റെന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോള്‍
ഓര്‍മ്മകള്‍ ഒന്നു പൊടിതട്ടിയെടുത്തതാണ്‌.....


സ്നേഹിച്ചു തീരുംമുമ്പേ......

കാലമേ.. എല്ലാം നീ എടുത്തുകൊള്‍ക..
എന്‍ പ്രണയവും വര്‍ണക്കിനാക്കളും ..
മറന്നു പോയൊരെന്‍ ആനന്ദാശ്രുക്കളും..

കാലമേ.. എല്ലാം നീ എടുത്തുകൊള്‍ക..
എന്‍ പുഞ്ചിരിയും പൂക്കളങ്ങളും..
മാഞ്ഞുപോയൊരെന്‍ മോഹസ്പന്ദനങ്ങളും..

നീയെന്റെ പുണ്യമാണ്...

ജീവിതത്തില്‍ മാഷിനെപ്പോലൊരു പുണ്യമെനിക്കു കിട്ടാനില്ല...
ഇങ്ങനെയൊരാള്‍ എന്‍റെ ജന്മ്മത്തില്‍
വന്നു ചേര്‍ന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എന്തായേനെ...
കാത്തിരിപ്പോ,ലകഷ്യമോ,മാര്‍ഗമോ,കരുതലോ ഇല്ലാതെ
പാഴ്ജന്മമായേനെ......!

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.....



ത്‌ മഴക്കാലം……. പെരുമഴനനഞ്ഞ്‌ പറമ്പുകളിലും വയല്‍വക്കുകളിലും ഓടുന്ന, തണ്ണീര്‍കുളത്തില്‍ മുങ്ങാംകുഴിയിടുന്ന ഓര്‍മ്മകളാണ്‌ മഴ നമ്മളില്‍ ആദ്യം കൊണ്ട്‌ വരിക… പിന്നെ നനഞ്ഞൊലിച്ച്‌ ക്ലാസ്‌ മുറികളിലിരിക്കുന്നത്‌, കനത്ത മഴയില്‍ കിഴക്കെപ്പുറത്തെ മരം കടപുഴകി വീണത്‌…. ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന മഴ. ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു......


വീട്ടു പറമ്പില്‍ കിളിര്‍ക്കുന്ന ചെറു ചെടികള്‍, കാലു പോയി കമ്പ്‌ വളഞ്ഞ കുട, നിറഞ്ഞൊഴുകുന്ന പുഴകളും ഇടത്തോടുകളും, രാത്രിയില്‍ ജനലിനുള്ളിലൂടെ വരുന്ന മഴയുടെ സംഗീതം, ഓരോ ഇടി ശബ്ദം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും വലിച്ചിടുന്ന പുതപ്പ്‌, മഴയെ എങ്ങിനെയാണ്‌ അടയാളപ്പെടുത്തുക…….
പുസ്‌തകത്തിന്റെ ഇഴകിയ പേജുകള്‍ ചിലപ്പോള്‍ നനഞ്ഞ്‌ കുതിര്‍ന്നിട്ടുണ്ടാകും. സൂര്യമാര്‍ക്ക്‌ കുടക്ക്‌ താങ്ങാന്‍ കഴിയാത്ത മഴ ചിലപ്പോള്‍ ബാഗിലൂടെ ഊര്‍ന്നിറങ്ങി പുസ്‌തകത്തിലെത്തും. മഴനനഞ്ഞ്‌ മഷിപരന്ന പുസ്‌തകത്തിന്‌ അന്ന്‌ രാത്രി ഉറക്കം അടുപ്പിനടുത്താണ്‌. അയലില്‍ ഈര്‍പ്പമുള്ള യൂനിഫോം എടുത്തണിയുമ്പോള്‍ മഴയെ ധരിക്കുന്നത്‌ പോലെ തോന്നും. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോണ്ടിയെടുത്ത്‌ കുട്ടികള്‍ക്ക്‌ നേരെ തൂവുന്ന വാഹനങ്ങളുണ്ട്‌. ചിലപ്പോള്‍ തെമ്മാടിക്കാറ്റ്‌ വീശും. കുടയും മനസും പറക്കും. തെങ്ങിന്‍ മണ്ടകള്‍ ആടിയുലയും ചിലപ്പോള്‍ കാറ്റടിക്കുമ്പോള്‍ പേടി തോന്നും......സ്‌കൂള്‍ വിടുമ്പോള്‍ പിറകില്‍ മഴ ശബ്ദം കേട്ടാല്‍ ഓടാന്‍ തുടങ്ങും. കുസൃതി നിറഞ്ഞ ചിരിയോടെ പിന്തുടരുന്ന മഴയെ തോല്‍പിച്ച്‌ വീട്ടിലെത്താന്‍. പക്ഷെ പാതി വഴിയില്‍ വെച്ച്‌ മഴ പിടികൂടും. കുട കയ്യിലുള്ളപ്പോഴും നിവര്‍ത്താതെ മഴകൊണ്ട്‌ വരും........

നനഞ്ഞൊലിച്ച ഓര്‍മ്മകളില്‍ ഇരമ്പിയെത്തുന്ന മഴക്ക്‌ ഒരായിരം വര്‍ണങ്ങളുണ്ട്‌. സംഗീതമുണ്ട്‌. സൗന്ദര്യമുണ്ട്‌....അതെല്ലാം വീണ്ടും ഓരമിക്കാന്‍ ഒരവസരം.....!





മഴയായ് പ്രണയം..

മഴയായ് പൊഴിയുന്നു പ്രണയം...പുതുമഴയായ് പൊഴിയുന്നു പ്രണയം..
മനതാരില്‍ ഊറുന്ന തേന്‍കണമായ്...മധുവായ് ഒഴുകുന്നു പ്രണയം.
അകതാരില്‍ നീഒരു ദൂതുമായ്‌ വന്നപ്പോള്‍ കാറ്റായ്‌ വീശുന്നു പ്രണയം..ഇളം കാറ്റായ്‌ വീശുന്നു…!!

സ്നേഹം സത്യമാണ്....

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത സത്യമാണ് സ്നേഹം..... പക്ഷെ മനസിനെ വേദനിപ്പിക്കാന്‍ കാലം തിരഞ്ഞെടുക്കുന്ന ആയുധവും സ്നേഹമാണ്....... !